Friday, May 3, 2024
spot_img

റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം: റോഡരികില്‍ കൂട്ടത്തല്ല്

മലപ്പുറം: മലപ്പുറത്ത് റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദനം. ചങ്ങരംകുളം വളയംകുളം അസ്സബാഹ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലാണ് സംഭവം നടന്നത്. ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ധനമേറ്റത്.

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തത് സീനിയര്‍ വിദ്യാര്‍ത്ഥികളാണ് എന്നാണ് റിപ്പോര്‍ട്ട്. തുടർന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിന് സമീപത്തെ റോഡില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. റാഗിനെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് ചോദ്യം ചെയ്തത്. സംസ്ഥാന പാതയോരത്താണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥികളെ വാഹനങ്ങൾ ഇടിക്കാതെ കടന്ന് പോവുന്നത്. ഇതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കോളേജിന് പുറത്തു വച്ചാണ് സംഭവം നടന്നതെന്നും എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.വിദ്യാർത്ഥികളുടെ മൊഴിയിൽ മർദ്ദനത്തിനാണ് കേസ് എടുത്തത് .

Related Articles

Latest Articles