Friday, April 26, 2024
spot_img

തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന വ്യക്തി; സൂപ്പർസ്റ്റാർ രജനികാന്തിനെ ആദായ നികുതി വകുപ്പ് ആദരിച്ചു, അവാർഡ് ഏറ്റുവാങ്ങി മകൾ ഐശ്വര്യ

ചെന്നൈ: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ അദ്ധ്യക്ഷതയിൽ ജൂലൈ 24ന് ചെന്നൈയിൽ ആദായനികുതി ദിനം ആഘോഷിച്ചു. ചടങ്ങിൽ കൃത്യമായി നികുതിയടക്കുന്നവർക്ക് പാരിതോഷികം നൽകി. ഇതിന്റെ ഭാഗമായി സൂപ്പർസ്റ്റാർ രജനികാന്തിനെ ആദായ നികുതി വകുപ്പ് ആദരിച്ചു. തമിഴ്‌നാട്ടിലെ ഏറ്റവും ഉയർന്ന നികുതിദായകനായി അദ്ദേഹം അംഗീകരിക്കപ്പെട്ടു.

ചടങ്ങിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനിൽ നിന്ന് അദ്ദേഹത്തിന് വേണ്ടി മകളും സംവിധായികയുമായ ഐശ്വര്യ അവാർഡ് ഏറ്റുവാങ്ങി. വർഷങ്ങളായി തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ കൂടിയാണ് സൂപ്പർസ്റ്റാർ രജനികാന്ത്.

‘കൃത്യമായി നികുതിയടക്കുന്ന ഉയർന്ന നികുതിദായകന്റെ മകളായതിൽ അഭിമാനിക്കുന്നു’, ഉയർന്ന നികുതിദായകനായി അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് വളരെയധികം നന്ദി.” ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഐശ്വര്യ കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തരാം സന്തോഷം പങ്കുവച്ചത്.

Related Articles

Latest Articles