Tuesday, October 13, 2026

പുതിയ സ്കീം അറിയിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നാലാഴ്ചത്തെ സാവകാശം നൽകി സുപ്രീം കോടതി ; അതുവരെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരും

ദില്ലി: കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ സ്കീം പരിശോധിച്ച് വരവേ സ്കീമിൽ തീരുമാനം അറിയിക്കാൻ സുപ്രീം കോടതിയോട് നാല് ആഴ്ച്ചത്തെ സമയം ആവശ്യപ്പെട്ട് സംസ്ഥാനം. സർക്കാരിന്‍റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു.

തീരുമാനം അറിയിക്കുന്നതുവരെയും പരസ്യം നൽകുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പുതിയ സ്കീം കെഎസ്ആര്‍ടിസി സമർപ്പിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്നും സ്റ്റാൻഡിംഗ് കൌൺസിൽ സി കെ ശശിയും , കെഎസ്ആർടിസിക്കായി അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവരുമാണ് കോടതിയിൽ ഹാജരായത് .

Related Articles

Latest Articles