Monday, May 6, 2024
spot_img

ദിലീപിന് ഡിജിറ്റൽ തെളിവുകൾ കിട്ടില്ല,വേണമെങ്കിൽ ഒന്നു കണ്ടോളൂ എന്നു സുപ്രീം കോടതി

ദില്ലി: നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി നല്‍കി നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച ദിലീപിന്റെ ആവശ്യം കോടതി തള്ളി. ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാം. അതല്ലാതെ ഒരിക്കലും കൈമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നുമടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കമുള്ള ഡിജിറ്റല്‍ തെളിവുകളായിരുന്നു പൊലീസ് ശേഖരിച്ചിരുന്നത്. സ്വകാര്യമായ ദൃശ്യങ്ങളടക്കം ഉണ്ടാകാനിടയുള്ള ഇത്തരം തെളിവുകള്‍. ഇത് ദിലീപിന് കൈമാറുന്നത് സാക്ഷികളെയടക്കം സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ഇടയാക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.

Related Articles

Latest Articles