Tuesday, April 30, 2024
spot_img

രാഹുൽ ഗാന്ധിയുടെ ചെവിക്ക് പിടിച്ച് സുപ്രീം കോടതി ‘ഭാവിയിലും സൂക്ഷിച്ച് സംസാരിക്കണം, വായിൽതോന്നുന്നത് വിളിച്ചുപറയരുത്’ ; പ്രധാനമന്ത്രിയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് കോടതിയുടെ താക്കീത്

റാഫേല്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രിംകോടതിയുടെ താക്കീത്. വിധി പൂർണമായി വായിച്ചിട്ടു വേണം രാഷ്ട്രീയ പരാമർശങ്ങൾ നടത്തേണ്ടത്. രാഹുൽ ഗാന്ധി ഇനി ഇങ്ങനെയുള്ള കാര്യങ്ങളിൽ സൂക്ഷിച്ച് സംസാരിക്കണമെന്നും കോടതി താക്കീത് ചെയ്തു .

സുപ്രിംകോടതിയുടെ വിധി പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീർത്തി പരാമര്‍ശം നടത്തിയത്.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. റാഫേല്‍ കേസില്‍ വിധി പറയുന്ന ദിവസം തന്നെയാണ് ഈ ഹര്‍ജിയും സുപ്രിംകോടതി പരിഗണിച്ചതെന്നതും ശ്രദ്ധേയമാണ്.
അതേ സമയം റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജികളും സുപ്രിംകോടതി തള്ളി.

Related Articles

Latest Articles