Sunday, May 19, 2024
spot_img

വീണ്ടും ഞെട്ടിച്ചുകൊണ്ട് സുരേഷ് ഗോപി; S G ചെയ്തത് ഒരു നേതാവിനും സ്വപ്‌നം കാണാൻ കഴിയാത്തത്

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികൾ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടർന്ന് പരിപാടി പൂർത്തിയാക്കാതെ സുരേഷ് ഗോപി എംപി മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയിൽ 71 പേർക്കു തെങ്ങിൻതൈകൾ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. കാറിൽ നിന്ന് ഇറങ്ങുന്നതു മുതൽ നേതാക്കളും പ്രവർത്തകരും തിക്കും തിരക്കും കൂട്ടി. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് സുരേഷ് ഗോപി കാറിൽ നിന്ന് ഇറങ്ങിയതു തന്നെ.
കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരിൽ ജൂബിലിമന്ദിരം വളപ്പിൽ ഓർമമരമായി തെങ്ങിൻതൈ നട്ടായിരുന്നു ചടങ്ങുകൾക്കു തുടക്കം. തുടർന്ന് ജൂബിലി മന്ദിരം ഹാളിൽ പൊതു ചടങ്ങിനെത്തി. അവിടെയും പ്രവർത്തകർ തിക്കും തിരക്കും കൂട്ടി.

പല തവണ ആവശ്യപ്പെട്ടെങ്കിലും അകന്നു നിൽക്കാൻ പ്രവർത്തകർ തയാറായില്ല. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേർക്ക് സുരേഷ് ഗോപി തെങ്ങിൻ തൈ വിതരണം ചെയ്തു. സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും അഭ്യർഥിച്ചു.

വേദിയിലുണ്ടായിരുന്ന നേതാക്കളും മൈക്കിലൂടെ അഭ്യർഥന നടത്തി. എന്നിട്ടും അണികൾ അനുസരിക്കാതെ വന്നതോടെ വേദിയിൽ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ സുരേഷ് ഗോപി കാറിൽ കയറി മടങ്ങുകയായിരുന്നു. ബിജെപി ഭാരവാഹികൾ പിന്നീട് ചടങ്ങുകൾ പൂർത്തിയാക്കി. ഇപ്പോൾ ഈ ഒരു വിഷയത്തിൽ വീണ്ടുമൊരു ശ്രദ്ധേയമായ കുറിപ്പ പങ്കു വെയ്ക്കുകയാണ് ഫേസ്ബുക് ആക്ടിവിസ്റ് ആയ അഞ്ചു പാർവതി. കുറിപ്പ് ഇങ്ങനെയാണ്.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികൾ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടർന്ന് പരിപാടി പൂർത്തിയാക്കാതെ ശ്രീ. സുരേഷ് ഗോപി എംപി മടങ്ങിയെന്ന വാർത്ത കണ്ടിരുന്നു.
ഒരു ചങ്കൂറ്റമുള്ള ജനസേവകനു മാത്രം ചെയ്യാൻ കഴിയുന്ന തീരുമാനമാണത്???????????? ആ തീരുമാനമാകട്ടെ നല്ലൊരു തുടക്കത്തിനൊപ്പം അണികൾക്ക് നല്കുന്ന ഒരു ഗുണപാഠം കൂടിയാണ്. ഇതുവരെ നമ്മൾ കണ്ടിട്ടുള്ള ഒരു നടപ്പുരീതിയനുമ്പരിച്ച് അന്തവും കുന്തവുമില്ലാതെ തമ്പ്രാക്കന്മാർക്ക് ജയ് വിളിക്കുന്ന അണികളുടെ ഏത് താന്തോന്നിത്തരത്തിനും കൂട്ടുനില്ക്കുന്നത് ജനനായകന്മാർ പാർട്ടി ഭേദമേന്യേ പാലിച്ചുപോരുന്ന ഒരു നയമാണ് .
എന്നാൽ ജയ് വിളിക്കുന്ന അണികളുടെ ഏത് തെമ്മാടിത്തരത്തിനും താൻ ഒപ്പം കൂടില്ലെന്ന താക്കീത് കൂടിയാണ് സുരേഷ് ഗോപി ഈ തീരുമാനത്തിലൂടെ കാണിച്ചുകൊടുത്തത്. അതായത് ഒരു തരത്തിലുള്ള സുഖിപ്പീരും സോപ്പിടലും തന്റെയടുത്ത് വിലപ്പോവില്ലെന്ന ഒന്നാംതരം ഓർമ്മപ്പെടുത്തൽ കൂടിയാണത്.


ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു അദ്ദേഹം പങ്കെടുത്ത ചടങ്ങും മടങ്ങിപ്പോക്കും നടന്നത്. കാറിൽ നിന്നിറങ്ങിയ നിമിഷം തന്നെ സാമൂഹ്യ അകലത്തിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിയിരുന്നു അദ്ദേഹം. കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരിൽ ജൂബിലിമന്ദിരം വളപ്പിൽ ഓർമമരമായി തെങ്ങിൻതൈ നട്ടായിരുന്നു ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. തുടർന്ന് ജൂബിലി മന്ദിരം ഹാളിൽ പൊതു ചടങ്ങിനെത്തി. എന്നാൽ അവിടെയും പ്രവർത്തകർ തിക്കും തിരക്കും കൂട്ടി. പല തവണ ആവശ്യപ്പെട്ടെങ്കിലും അകന്നു നിൽക്കാൻ പ്രവർത്തകർ തയാറായില്ല. സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും അഭ്യർഥിച്ചു. വേദിയിലുണ്ടായിരുന്ന നേതാക്കളും മൈക്കിലൂടെ അഭ്യർഥന നടത്തി. എന്നിട്ടും അണികൾ അനുസരിക്കാതെ വന്നതോടെ വേദിയിൽ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ ശ്രീ. സുരേഷ് ഗോപി കാറിൽ കയറി മടങ്ങുകയായിരുന്നു.
കൊവിഡ് – 19 മഹാമാരി രൂക്ഷമായ സാഹചര്യങ്ങളിൽ പോലും സാമൂഹിക അകലത്തെയും പ്രൊട്ടോക്കോളിനെയും ഒക്കെ ചുരുട്ടികൂട്ടി നാലായി മടക്കി പോക്കറ്റിലിട്ട ജനനായകന്മാരുടെ നാടാണിത്. അത്തരം ജനനായകന്മാരെ മാത്രം കണ്ടു ശീലിച്ച അണികളുടെ നാട് . എത്തിക്സ്‌ എന്തെന്ന് അറിയാതെ , സിവിക് സെൻസ് അയലത്തൂടെ പോലും പോവാതെ ജയ് വിളിക്കാനും സിന്ദാവാ വിളിക്കാനും മാത്രം ശീലിച്ച അനുയായികൾക്ക് നല്ല രാഷ്ട്രീയബോധം കിട്ടണമെങ്കിൽ ഇതു പോലത്തെ ഇരുട്ടടി കൊടുക്കുന്ന ജനനായകർ തന്നെ വേണം. രാഷ്ട്രീയം മാത്രം അളവുകോലാക്കി അളക്കാൻ കഴിയുന്ന ജെനുസ്സിൽപ്പെട്ട ഒരാളല്ലാ താൻ എന്നു ചങ്കുറപ്പോടെ ചെയ്തുകാണിച്ച റിയൽ ഹീറോയ്ക്ക് ബിഗ് സല്യൂട്ട്! നേരത്തെ അണികളെ ഇങ്ങനെ വരച്ച വരയിൽ നിറുത്താൻ കെല്പുണ്ടായിരുന്നത് ഒരേ ഒരു ലീഡറിനു മാത്രമായിരുന്നു

എന്തായാലും സുരേഷ് ഗോപിക്ക് ഒരു ബിഗ് സല്യൂട്ട് . നിങ്ങളാണ് യഥാർത്ഥ ജനനായകൻ .

Related Articles

Latest Articles