Tuesday, May 7, 2024
spot_img

മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയുമല്ല താൻ വിഷു കൈനീട്ടം ജനങ്ങൾക്ക് നൽകുന്നത്;കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി

മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയുമല്ല താൻ വിഷു കൈനീട്ടം ജനങ്ങൾക്ക് നൽകുന്നതെന്ന് നടൻ സുരേഷ് ഗോപി. പണം കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നാട്ടികയിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടൻ.

തന്റെ അറുപത്തി നാലാം വയസ്സില്‍ കഷ്ടപ്പെട്ട് സിനിമയില്‍ അഭിനയിച്ച് കിട്ടിയ പണമാണ് ജനങ്ങള്‍ക്ക് നൽകുന്നത്. അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിമര്‍ശകര്‍ പറയുന്നത് ഇത് അടുത്ത വര്‍ഷം നടക്കില്ലെന്നാണ്. അത് ശരിയാണെന്നും അടുത്ത വര്‍ഷം ഈ സമയം ഇലക്ഷൻ നടക്കുന്നതിനാൽ അപ്പോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആയതിനാൽ ഒരു പൈസ പോലും ആര്‍ക്കും കൈമാറാന്‍ തനിക്ക് കഴിയില്ലെന്നും സുരേഷ് ഗോപി പരിഹസിച്ചു.

Related Articles

Latest Articles