Thursday, May 9, 2024
spot_img

ആദ്യം കീഴടങ്ങ്, ജാമ്യമൊക്കെ അതിന് ശേഷം! ബറേലി കലാപത്തിന്റെ സൂത്രധാരൻ മൗലാന തൗക്കീർ റാസയുടെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കാതെ അലഹബാദ് ഹൈക്കോടതി

പ്രയാഗ് രാജ്: ഹിന്ദു വിശ്വാസങ്ങൾക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ ബറേലി കലാപത്തിന്റെ സൂത്രധാരനും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ പ്രസിഡന്റുമായ മൗലാന തൗക്കീർ റാസാ ഖാനെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കാതെ അലഹബാദ് ഹൈക്കോടതി. 2010ലെ ബറേലി കലാപത്തിലെ പ്രതിയെന്ന നിലയിൽ സമൻസ് അയച്ചതിനെതിരെ മൗലാന തൗക്കീർ റാസ സമർപ്പിച്ച ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി, വിചാരണക്കോടതിയിൽ കീഴടങ്ങി ജാമ്യത്തിന് അപേക്ഷിക്കാൻ നിർദേശിച്ചു. ബറേലിയിൽ നടന്ന കലാപത്തിന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി മൗലാന തൗക്കീർ റാസ പ്രേരണ നൽകിയെന്നാണ് റിപ്പോർട്ട്.

ബറേലി കോടതി മൗലാന തൗക്കീർ റാസയെ ഈ കേസിൽ പ്രതിയായി പരിഗണിക്കുകയും സിആർപിസി സെക്ഷൻ 319 പ്രകാരം സമൻസ് പുറപ്പെടുവിക്കുകയും ചെയ്തു. സമൻസിൽ മൗലാന ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് രണ്ട് തവണ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

മൗലാന തൗഖീർ റാസയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ബറേലി പോലീസിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സമൻസ് ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത് . എന്നാൽ മാർച്ച് 27നകം കീഴടങ്ങാനും ജാമ്യാപേക്ഷ സമർപ്പിക്കാനുമാണ് തൗക്കീർ റാസയോട് കോടതി നിർദേശിച്ചത്.

Related Articles

Latest Articles