Friday, May 24, 2024
spot_img

‘സ്വതന്ത്രവീർ സവർക്കർ’: ഹിന്ദുത്വമെന്ന മഹാമന്ത്രം ഉരുക്കഴിച്ച മഹർഷി വിനായക് ദാമോദർ സവർക്കറുടെ ജീവിതം സിനിമയാകുന്നു

ഇന്ത്യൻ സായുധ സ്വാതന്ത്ര്യ വിപ്ലവത്തിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു. മഹർഷിയെന്നാൽ മന്ത്രത്തെ ദർശിച്ചവൻ എന്നാണർത്ഥം. അങ്ങനെയെങ്കിൽ ഹിന്ദുത്വമെന്ന മഹാമന്ത്രം ഉരുക്കഴിച്ച മഹർഷിയാണ് വിനായക് ദാമോദർ സവർക്കർ. ഹിന്ദുത്വ സൈദ്ധാന്തികന്‍ ‘സ്വതന്ത്രവീര്‍ സവര്‍ക്കര്‍’ (Swatantra Veer Savarkar Movie)എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മഹേഷ് മഞ്ജ്രേക്കരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയാണ് നായകനായി എത്തുക.

മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ ലണ്ടൻ, ആൻഡമാൻ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക. ജൂണിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുള്ള മഹേഷ് മഞ്ജ്‌രേക്കര്‍ ബോളിവുഡിനു പുറമെ മറാത്തി, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനുവേണ്ടി ചെയ്ത സിരീസ് ‘1962: ദി വാര്‍ ഇന്‍ ദി ഹില്‍സ്’ ആണ് അവസാനമായി സംവിധാനം ചെയ്തത്.

അതേസമയം നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതില്‍ പലര്‍ക്കും പ്രാധാന്യം ലഭിച്ചില്ല. വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ് എന്നാണ് ചിത്രത്തെക്കുറിച്ച് രണ്‍ദീപ് ഹൂഡ പറഞ്ഞത്. സവര്‍ക്കര്‍ക്കറായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുള്ളതായും അദ്ദേഹം പറഞ്ഞു.
അവഗണിക്കപ്പെട്ടവന്റെ കഥ പറയാന്‍ പറ്റുന്ന സമയാണിതെന്നും ചിത്രം ചരിത്രത്തിലെക്കുള്ള തിരിഞ്ഞുനോട്ടമായിരിക്കുമെന്നും സംവിധായകന്‍ മഹേഷ് മഞ്ജ്രേക്കര്‍ പറഞ്ഞു.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷ് ദുഷ്പ്രഭുത്വത്തിനെതിരെ പോരാടി കാരഗ്രഹ വാസം അനുഷ്ടിച്ച വീര ദേശാഭിമാനിയായിരുന്നു സവർക്കർ. കഴിഞ്ഞവർഷം സവര്‍ക്കറുടെ 138ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്.

Related Articles

Latest Articles