Thursday, September 24, 2026

ദിവസം മുഴുവനും ബ്ലൂ ലൈറ്റിന് മുന്നിലാണോ?? എങ്കിൽ സൂക്ഷിക്കണം; ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഇക്കാര്യങ്ങൾ ചെയ്യൂ …

ഓഫിസില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന്റെ മുന്നിൽ, വീട്ടിലെത്തിയാല്‍ മൊബൈല്‍ അല്ലെങ്കില്‍ ലാപ്ടോപ്പ്, അങ്ങനെ ദിവസം മുഴുന്‍ ബ്ലൂ ലൈറ്റിന് മുന്നിൽ ഇരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് ചര്‍മത്തിന് ദോഷമാണ് എത്രപേര്‍ക്കറിയാം. പിഗ്മെന്റേഷന്‍, ഫോട്ടോ ഏജിംഗ് തുടങ്ങിയ പ്രശ്നങ്ങള്‍ സമ്മാനിക്കുന്നതാണ് ബ്ലൂ ലൈറ്റെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരത്തിലെ മെലാനിന്‍ വര്‍ധിപ്പിച്ച്‌ ഹൈപര്‍പിഗ്മെന്റേഷന്‍ ഉണ്ടാകാന്‍ ബ്ലൂ ലൈറ്റ് കാരണമാകും. ഇതിനുപുറമേ ഓക്‌സിഡേറ്റിവ് സ്‌ട്രെസ്, ഫ്രീ റാഡിക്കല്‍ ഡാമേജ്, കൊളാജന്‍ നശിക്കല്‍ എന്നിവയും ബ്ലൂ ലൈറ്റ് മൂലമുണ്ടാകും.

ബ്ലൂ ലൈറ്റിനെ ചെറുക്കാനുള്ള ആദ്യ പടി സണ്‍സ്‌ക്രീനാണ്. കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സണ്‍സ്‌ക്രീനെങ്കിലും ഉപയോഗിക്കണം. 10 മണിക്കൂറിലധികം ബ്ലൂ ലൈറ്റ് എക്‌സ്‌പോഷറുള്ളവര്‍ സിങ്ക് ഓക്‌സൈഡ് അല്ലെങ്കില്‍ ടൈറ്റാനിയം ഓക്‌സൈഡുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. മുഖത്ത് ഉപയോഗിക്കുന്ന ക്രീമിലും സീറത്തിലും വിറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഫോട്ടോസെന്‍സിറ്റീവ് ആയ ആളുകള്‍ നാല് മണിക്കൂര്‍ ഇടവിട്ട് മുഖത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

Related Articles

Latest Articles