Sunday, October 4, 2026

ഐഎസ് ബന്ധം; കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ദില്ലി: കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്ത ഐഎസ് യുവതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ദില്ലിയിലെ എൻഐഎ കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി. അതേസമയം യുവതികൾക്കെതിരെ ശക്തമായ തെളിവുകളാണ് ഉള്ളത്. താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്‌റ സിദ്ദിഖ് എന്നിവരെയാണ് ദില്ലി എൻഐഎ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും എൻഐഎ കഴിഞ്ഞ ദിവസം ട്രാൻസിറ്റ് കസ്റ്റഡിയിൽ ദില്ലിയിൽ എത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഭീകര സംഘടനയ്‌ക്കായി ആശയ പ്രചാരണം നടത്തിയതിനാണ് എൻഐഎ ഇവരെ അറസ്റ്റ് ചെയ്തത്.

ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കശ്മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ഐആറിൽ പറയുന്നുണ്ട്. ദില്ലിയിൽ നിന്നെത്തിയ എൻഐഎ സംഘം രഹസ്യമായാണ് കണ്ണൂർ താണയിലെ വീട്ടിൽ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇവർക്കെതിരെ എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മിഷ്ഹ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് പോകുന്നതിനിടെ ഇറാനിൽ നിന്നും പിടിയിലായെന്നും, തുടർന്ന് കേരളത്തിലേക്ക് മടക്കി അയച്ചെന്നുമാണ് എൻഐഎ എഫ്‌ഐആറിൽ പറയുന്നത്.

നേരത്തെ അറസ്റ്റിലായ അൻവറിനെയും, ഷിഫ ഹാരിസിനേയും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. കശ്മീരിലുള്ള സഹായികൾക്ക് മിഷ്ഹ പണം നൽകിയിരുന്നു. ഭീകര പ്രവർത്തനങ്ങൾക്കായി കശ്മീരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഷ്ഹ അറസ്റ്റിലായതെന്നും എഫ്‌ഐആറിൽ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles