Thursday, October 8, 2026

ഐഎസ് ഭീകര നേതാവിനെ വധിച്ച് താലിബാൻ; മുൻവൈരാഗ്യമെന്ന് റിപ്പോർട്ട്

കാബൂൾ: ഐഎസ് ഭീകര നേതാവിനെ വധിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ ഐഎസ് നേതാവായ ഉമർ ഖൊറസാനിയെയാണ് താലിബാൻ കൊന്നത്. മൗലവി സിയ ഉൾ ഹഖ് എന്നും അറിയപ്പെട്ടിരുന്ന ഖൊറസാനി അഫ്ഗാനിലെ പുലെ ഛർഖി ജയിലിൽ തടവിലായിരുന്നു. ഇവിടുന്ന് ഇയാളെ മോചിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്.

എന്നാൽ 2020ലാണ് ഖൊറസാനി അഫ്ഗാൻ ജയിലിൽ തടവിലാക്കപ്പെടുന്നത്. 2015 മുതൽ അഫ്ഗാനിൽ ശക്തമായ ആധിപത്യം ഉണ്ടാക്കാൻ ഐ.എസ് ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലയായ നൻഗർഹാറിൽ 2015ൽ ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖോറസാൻ പ്രാെവിൻസ് എന്ന പേരിൽ ക്യാമ്പ് രൂപീകരിച്ചെങ്കിലും വളർച്ച പ്രാപിക്കാൻ കഴിഞ്ഞില്ല. താലിബാൻ അന്ന് മുതൽ തന്നെ ഐഎസിനെ എതിരാളിയായാണ് കാണുന്നത്.

നൻഗർഹാറിൽ ക്യാമ്പ് രൂപീകരിച്ചപ്പോൾ തന്നെ അത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ ഖൊറസാനിയ്‌ക്ക് കത്തയച്ചിരുന്നു. എന്നാൽ താലിബാന്റെ ആവശ്യത്തിന് ഐഎസ് വലിയ വില കൽപ്പിച്ചില്ല. കൂടാതെ താലിബാൻ അംഗങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനും തുടങ്ങി. ഇത് ഇരു ഭീകരരും തമ്മിലുള്ള ബന്ധം വഷളാക്കുകയായിരുന്നു.

അതേസമയം വർഷങ്ങൾക്ക് മുൻപ് ജോവ്‌സ്ജാൻ പ്രവിശ്യയിൽ താലിബാന് വേണ്ടി ഫണ്ട് സംഘടിപ്പിക്കുന്ന കറുപ്പ് വ്യാപാരികളെ ഐഎസ് ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നു. തുടർന്ന് ഐഎസ്സും താലിബാനും തമ്മിലുണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവവും ഐഎസിനെ ശത്രുക്കളുടെ പട്ടികയിൽ കാണാനിടയായി. ഇതൊക്കെ കണക്കിലെടുത്താണ് ഐഎസ് നേതാവിനെ കൊലപ്പെടുത്തിയതെന്നാണ് താലിബാന്റെ വാദം.

എന്നാൽ കാബൂളിൽ ഇന്ത്യക്കാരുൾപ്പെടെ 150 പേരെ താലിബാൻ ഭീകരർ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയവരെ താലിബാൻ സംഘം പിടിച്ചുവച്ചു എന്നാണ് വിവരം. അതേസമയം ഇവരെ മടക്കികൊണ്ടുവരുന്നതിനായി ഊർജിത നടപടികളുമായി മുന്നോട്ടുപോകുകയാണ് ഭാരതം. എന്നാൽ ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിക്കുകയാണ് താലിബാൻ. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles