Friday, May 17, 2024
spot_img

കൊടും ഭീ_ ക_ ര_ ന്റെ മുഖത്ത് കരയിച്ച് “അജ്ഞാതർ” !

ഇന്ത്യ തേടുന്ന ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ കണ്ണിൽ നിന്നും കണ്ണീർ വീഴ്ത്തിയിരിക്കുകയാണ് അജ്ഞാതർ. കാരണം രണ്ടു ദിവസങ്ങൾക്ക് മുൻപ് കാണാതായ ഹാഫീസ് സയീദിന്റെ മക്കളിലൊരാളായ കമാലുദ്ദീൻ സയീദിനെ കൊല്ലപ്പെട്ട നിലയിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, മരണപ്പെട്ട കമാലുദ്ദീൻ സയീദിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കെപികെ മേഖലയിലെ ജബ്ബാ താഴ്‌വരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, ഇന്ത്യ തേടുന്ന കൊടും ഭീകരരിൽ പലരും അജ്ഞാതരാൽ കൊല്ലപ്പെടുന്നുവെന്നതും പാകിസ്താനെ ഭയപ്പെടുത്തുന്നുണ്ട്. കാരണം, തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്ന ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ഉൾപ്പെടെയുള്ള ചില ഭീകരർ അടുത്തിടെയാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. അതുകൊണ്ട് തന്നെ ഹാഫീസ് സയീദിന്റെ മകനായ കമാലുദ്ദീൻ സയീദിനെ കണ്ടെത്താൻ പാക്കിസ്ഥാൻ ഊർജിത ശ്രമങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാൽ എത്ര അന്വേഷിച്ചിട്ടും പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്‌ക്കു പോലും കമാലുദ്ദീൻ സയീദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതേസമയം, 166 പേർ കൊല്ലപ്പെട്ട 2008 ലെ മുംബൈ ഭീകരക്രമണ കേസിലെ മുഖ്യസൂത്രധാരനാണ് ഹഫീസ് സയീദ്. ഹാഫീസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെ 2001 ല്‍ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. പിന്നീട് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്‌കര്‍ ഇ ത്വയ്ബയെ 2002 ല്‍ തന്നെ പാകിസ്താന്‍ നിരോധിച്ചു. വിലക്ക് വന്നതിനെ തുടർന്നായിരുന്നു ലഷ്‌കര്‍ ത്വയ്ബയെ പേര് മാറ്റി ജമാത് ഉത് ദവ ആക്കിയത്. അതേസമയം, 1994 ല്‍ ഹൂസ്റ്റണ്‍, ചിക്കാഗോ, ബോസ്റ്റണ്‍ തുടങ്ങിയിടങ്ങളില്‍ ഹാഫിസ് സയീദ് മതപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. അന്ന്‌ കശ്മീരില്‍ ഇന്ത്യന്‍ ഭടന്‍മാരെ ആക്രമിക്കുന്നതിലായിരുന്നു ഹഫീസ് സയീദിന്റെ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. അന്ന്‌ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐയും സഹായിച്ചിരുന്നതായി ഹഫീസ് സയീദ് പാക് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, 166 പേർ കൊല്ലപെട്ട മുംബൈ ഭീകരാക്രമണത്തിലും, പാർലമെന്റാക്രമണത്തിലും പ്രതിയായ ഹഫീസ് സയീദിനെ പാകിസ്താനിലെ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാനും നീക്കങ്ങൾ നടന്നിരുന്നു. കൂടാതെ, അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്‌ക്ക് വിലയിട്ടിട്ടുള്ള ഭീകരൻ കൂടിയാണ് ഹാഫീസ് സയീദ്. അങ്ങനെയുള്ള കൊടും ഭീകരന്റെ മകനെയാണ് ഇപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

Related Articles

Latest Articles