Saturday, April 27, 2024
spot_img

യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസ് : പത്താം പ്രതി പിടിയിൽ

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ പത്താം പ്രതി പിടിയില്‍. കേസിലെ പ​ത്താം പ്ര​തി മു​ഹ​മ്മ​ദ് അ​സ്ലമിനെ പെ​രി​ങ്ങ​മ​ല​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കന്‍റോണ്‍മെന്റ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇ​തോ​ടെ കേ​സി​ൽ പിടിയിലായ പ്ര​തി​ക​ളു​ടെ എ​ണ്ണം 20 ആ​യി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ത് പേർ ഇപ്പോഴും ഒളിവിലാണ്. കേ​സി​ലെ മൂ​ന്നാം പ്ര​തി​യെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ ഹൈ​ക്കോ​ട​തി പോ​ലീ​സി​നെ നിശിതമായി വി​മ​ർ​ശി​ച്ചി​രു​ന്നു.

അതേസമയം കേസിലെ ഒന്നും രണ്ടുംപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി

Related Articles

Latest Articles