Friday, May 10, 2024
spot_img

ജമ്മുകശ്മീരിലെ ഭീകരാക്രമണം; രണ്ട് സൈനികർക്ക് കൂടി വീരമൃത്യു, നഷ്ടമായത് രാജ്യത്തിൻറെ 5 ധീരയോദ്ധാക്കളെ

ജമ്മുകശ്മീർ: പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈകർക്ക് കൂടി വീരമൃത്യു. ദേര കി കലി മേഖലയിൽ വച്ചാണ് ഭീകരർ സൈനിക വാഹനങ്ങൾക്ക് നേരെ ഒളിയാക്രമണം നടത്തിയത്. ഇന്നലെ 3 സൈനികരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്.

ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താന്‍ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന സൈനിക വാഹനങ്ങളിൽ ഉൾപ്പെട്ടിട്ടിരുന്ന ഒരു ജിപ്സി കാറിന് നേരെയും ഒരു ട്രക്കിന് നേരെയുമാണ് ആക്രമണം ഉണ്ടായത്.

കശ്മീരിലെ രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു. രജൗ‌രി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആക്രമണത്തിൽ 10 സൈനികർ വീരമൃത്യു വരിച്ചു. രണ്ട് വർഷത്തിനിടെ ഈ പ്രദേശത്ത് 37 സൈനികരാണ് ഭീകരരുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യവരിച്ചത്.

Related Articles

Latest Articles