Tuesday, September 29, 2026

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് രണ്ട് പേർക്ക് പരിക്ക് ; ബീഹാർ സ്വദേശികൾക്കാണ് പരിക്കേറ്റത്

കശ്മീർ : പുൽവാമ ജില്ലയിലെ കാകപോറയിലെ ഖർബതപോർ മേഖലയിൽ പ്രദേശവാസികളല്ലാത്ത രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റ് പരിക്കേറ്റു. ബീഹാർ സ്വദേശികളായ ഷംഷാദ്, ഫൈസാൻ ഖസ്‌രി എന്നിവർക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തതെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

പുൽവാമയിലെ കാകപോറയിലെ ഖർബതാപൂർ മേഖലയിലാണ് സംഭവം.

വെടിയേറ്റ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായും അവരുടെ നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles