Wednesday, May 8, 2024
spot_img

തീവ്രവാദ ഫണ്ടിംഗ് കേസ്; ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഒരേസമയം പരിശോധനയുമായിസംസ്ഥാന അന്വേഷണ ഏജൻസി

ശ്രീനഗർ: തീവ്രവാദ സംഘടനകൾക്ക് ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ പരിശോധന. അനന്ത്‌നാഗ്, പുൽവാമ, പൂഞ്ച് എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി.

ബുധനാഴ്ച പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ ഏജൻസി പരിശോധന നടത്തുകയാണെന്നും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിച്ചതായും എസ്‌ഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Latest Articles