Monday, April 29, 2024
spot_img

പാകിസ്ഥാനിൽ പോലീസിനും രക്ഷയില്ല;
പോലീസ് സ്റ്റേഷൻ കയ്യടക്കിയ തീവ്രവാദികൾ 4 പൊലീസുകാരെ വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ നടന്ന ഭീകരാക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികൾ വെടിവെച്ചു കൊന്നു. വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് സ്‌റ്റേഷനിലാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.

പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. പ്രദേശത്തെ ലക്കി മർവാട്ട് ഏരിയയിലെ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ ആയുധധാരികളായ തീവ്രവാദികൾ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തി.

ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഭീകരർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല

Related Articles

Latest Articles