Saturday, May 4, 2024
spot_img

18 വര്‍ഷത്തിനുശേഷം വീണ്ടും ‘മങ്കിപോക്സ് അണുബാധ’; ആശങ്കയിൽ ലോകരാജ്യങ്ങൾ

ഡാലസ്: കോവിഡ്​ മൂന്നാം തരംഗ വ്യാപനത്തിനിടെ മങ്കിപോക്​സും. ജൂലൈ ഒമ്പതിന് ഡാലസ് ലവ് ഫീൽഡ് എയർപോർട്ടിൽ നൈജീരിയയിൽ നിന്നും വന്ന വ്യക്തിയിലാണ് അണുബാധ കണ്ടെത്തിയത്. യാത്ര ചെയ്ത വിമാനത്തിലെ ആളുകളുടെ ആരോഗ്യനില പരിശോധിച്ച്‌ കൊണ്ടിരിക്കുകയാണെഎന്ന് നോര്‍ത്ത് ടെക്സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി.

1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കി പോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. വസൂരി പോലെയുള്ള വൈറസുകളുടെ കുടുംബത്തിൽ പെടുന്ന മങ്കിപോക്സ് അപൂർവവും എന്നാൽ ഗുരുതരവുമായ വൈറൽ രോഗമാണ്. പനി, തലവേദന, പേശിവേദന, ക്ഷീണം എന്നിവയാണ് വൈറസ് ബാധയുടെ ആദ്യലക്ഷണം.ശരീരം മുഴുക്കെ തടിപ്പുകളായാണ്​ പിന്നീട് രോഗം പുറത്തുകാണുക.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് 2003 ല്‍ യുഎസില്‍ മങ്കിപോക്സ് അണുബാധ കേസുകള്‍ സ്ഥിരീകരിച്ച്‌ 18 വര്‍ഷത്തിനുശേഷം 2021 ല്‍ ആദ്യ കേസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. രക്തം, ശാരീരിക ദ്രാവകങ്ങള്‍ അല്ലെങ്കില്‍ രോഗബാധയുള്ള മൃഗങ്ങളുടെ ചര്‍മ്മ പരിക്കുകള്‍ എന്നിവ മൂലം മങ്കിപോക്സ് അണുബാധ മനുഷ്യരിലേക്ക് പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് മൃഗവുമായാണ് യഥാര്‍ത്ഥത്തില്‍ അണുബാധ ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ഇല്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles