Monday, April 29, 2024
spot_img

രാജ്യത്തെ പ്രതിരോധം കൂടുതൽ ദൃഢമാകും; ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി എം.എച്ച്‌-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍

ദില്ലി: ഇന്ത്യന്‍ നാവിക സേനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് എം.എച്ച്‌-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍. അമേരിക്കയില്‍ നിന്നാണ് ഈ ഹെലികോപ്ടര്‍ ആണ് വാങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം സാന്‍ ഡിയാഗോയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ യു.എസ് നേവി രാജ്യത്തിന് കൈമാറി.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ഹെലികോപ്ടറുകള്‍ ഏറ്റുവാങ്ങിയെന്ന് ഇന്ത്യന്‍ നേവി വക്താവ് വ്യക്തമാക്കി ഏതു കാലാവസ്ഥയിലും പറക്കാന്‍ ശേഷിയുള്ളതാണ് ലോഖീദ് മാര്‍ട്ടിന്‍ കോര്‍പറേഷൻ നിർമ്മിക്കുന്ന എം.എച്ച്‌-60 ആര്‍ മാരിടൈം ഹെലികോപ്ടര്‍.

യുഎസ് നേവിയിലെ കമാൻഡർ നേവൽ എയർഫോഴ്‌സ്, വൈസ് അഡ്മിൻ കെന്നത്ത് വൈറ്റ്‌സെൽ, ഡിസി‌എൻ‌എസിലെ വൈസ് അഡ്മിൻ രവനീത് സിംഗ് എന്നിവർ രേഖ കൈമാറ്റ ചടങ്ങിന് സാക്ഷ്യം വഹിച്ചു. യുഎസ് നേവിയുടെ മുതിർന്ന നേതൃത്വവും ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷനും പങ്കെടുത്തിരുന്നു.

”ഓൾ-വെതർ മൾട്ടി റോൾ ഹെലികോപ്റ്ററുകൾ ഇന്ത്യ-യുഎസ് ഉഭയകക്ഷി പ്രതിരോധ ബന്ധത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. പ്രതിരോധ വ്യാപാരത്തിനപ്പുറം, ഇന്ത്യയും യുഎസും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെ സഹനിർമ്മാണത്തിലും സഹ വികസനത്തിലും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്”. സന്ധു അഭിപറയപ്പെട്ടു. വിദേശ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുത്ത സമീപകാലത്ത് പ്രതിരോധ മേഖലയിൽ ഇന്ത്യ കൈക്കൊണ്ടിട്ടുള്ള പരിഷ്കരണ നടപടികളും സന്ധു ചടങ്ങിൽ ഉയർത്തിക്കാട്ടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles