തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ഇളയദളപതി വിജയ്. ഇന്ന് രാവിലെയാണ് പോളിങ് ബൂത്തിൽ വിജയ് വോട്ട് ചെയ്യാനെത്തിയത്. തുടർന്ന് വിജയ്‌യെ മാധ്യമപ്രവർത്തകരും ആരാധകരും വളയുകയായിരുന്നു.
தாம் வாக்களிக்க வந்த போது கூட்ட நெரிசல் ஏற்பட்டு மக்களுக்கு ஏற்பட்ட இடையூறுக்காக மன்னிப்பு கோரிய நடிகர் @actorvijay pic.twitter.com/AFVJ3kOaLb
— Mathiyazhagan Arumugam (@Mathireporter) February 19, 2022
എന്നാൽ താന്‍ കാരണം പോളിങ് ബൂത്തില്‍തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. കാക്കി കളര്‍ ഷര്‍ട്ടു നീല ജീന്‍സുമായിരുന്നു വേഷം.
എന്നാൽ ഇതിനിടയിൽ ആണ് വിജയ്‌യുടെ ഫോട്ടോയും വീഡിയോയും എടുക്കാൻ മാധ്യമപ്രവർത്തകരും ആരാധകരും ചുറ്റും കൂടിയത്. തുടർന്ന് വോട്ട് ചെയ്യാനെത്തിയവർക്കും ഉദ്യോഗസ്ഥർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കിയെന്നു മനസിലാക്കിയ വിജയ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു.

