Sunday, May 5, 2024
spot_img

നിൽക്കുന്ന പ്രത്യേക തലത്തിന്റെ നിറത്തിനനുസരിച്ച് മാറുവാനുള്ള കഴിവ് ഓന്തുകളുടെ മാത്രം സവിശേഷത; നിറം മാറുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

അഭിപ്രായങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഒരാളെക്കുറിച്ച് അയാൾ ഓന്തിനെപ്പോലെയാണെന്ന് നമ്മൾ പറയാറുണ്ട്. ഇടയ്ക്കിടെ നിറംമാറുന്ന സ്വഭാവവിശേഷമാണ് ഓന്തിനെ ഇത്തരത്തിൽ പലഘട്ടങ്ങളിലും ഓർമിപ്പിക്കുന്നത്. ഇവയുടെ നിറംമാറാനുള്ള കഴിവ് പ്രസിദ്ധമാണ്. മുന്നിലേക്കും പിന്നിലേക്കും തിരിഞ്ഞിരിക്കുന്ന വിരലുകളാണ് ഓന്തുകളുടേത്. ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാൻ കഴിയുന്നതും കാഴ്ചയിലുള്ള വസ്തുക്കളുടെ അകലം മനസ്സിലാക്കാൻ കഴിയുന്നതുമായ കണ്ണുകൾ, നീളമേറിയ നാവ്, ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാൽ തുടങ്ങിയവയൊക്കെ ഓന്തിന്റെ പ്രത്യേകതയാണ്. ഓന്തുകൾ കൂടുതലായി കാണപ്പെടുന്നത് ആഫ്രിക്കയിലും മഡഗാസ്കറിലുമാണ്. പകൽസഞ്ചാരികളാണ് ഇവ . മരം കയറുന്നതിനും കാഴ്ചയെ ആശ്രയിച്ച് ഇരപിടിക്കുന്നതിനും പരിണാമത്തിലൂടെ കഴിവുനേടിയ ജീവിവർഗമാണ് ഓന്തുകൾ.

അറിവുള്ളതിൽ ഏറ്റവും പഴയ ഓന്ത് ആൻക്വിഗോസോറസ് ബ്രെവിസെഫാലസ് എന്നയിനമാണ്. പാലിയോസീൻ യുഗത്തിന്റെ മദ്ധ്യത്തിൽ ചൈനയിലായിരുന്നു ഈ ഓന്ത് ജീവിച്ചിരുന്നത്. ഓന്തുകൾ ഇതിനും വളരെ മുൻപ് ഭൂമിയിലുണ്ടായിരുന്നിരിക്കണം. ഇഗ്വാനകൾക്കും ഇവയ്ക്കും പൊതുവായ ഒരു പൂർവ്വികർ 10 കോടി വർഷങ്ങൾക്കുമുൻപ് ഉണ്ടായിരുന്നിരിക്കണം. ഫോസിലുകൾ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ളതുകൊണ്ട് ഓന്തുകൾ പണ്ട് ഇന്നത്തേയ്ക്കാൾ കൂടുതൽ സ്ഥലങ്ങളിൽ കാണപ്പെട്ടിരുന്നുവെന്ന് അനുമാനിക്കാം. നിലവിലുള്ളതിന്റെ പകുതിയോളം സ്പീഷീസ് ഓന്തുകളെയും കാണപ്പെടുന്നത് മഡഗാസ്കറിലാണ്. എന്നാൽ ഓന്തുകൾ അവിടെ പരിണമിച്ചുണ്ടായതായിരിക്കാം എന്ന വാദഗതിക്ക് ഒരടിസ്ഥാനവുമില്ല.

Related Articles

Latest Articles