Sunday, May 5, 2024
spot_img

പെരിയ ഇരട്ടക്കൊല കേസ്: പ്രതികളുടെ വക്കാലത്തെറ്റെടുത്ത് അഡ്വ സികെ ശ്രീധരൻ,
ഏറ്റെടുത്തത് സിപിഎം പറഞ്ഞിട്ടല്ല, ബന്ധുക്കളുടെ ആവശ്യപ്രകാരം

കാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ ഒൻപത് പ്രതികളുടെ വക്കാലത്തെറ്റെടുത്തത് അഡ്വ സികെ ശ്രീധരൻ. സിപിഎം നിർദ്ദേശപ്രകാരമല്ല വക്കാലത്തെറ്റെടുത്തതെന്നും പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്തെൽപ്പിച്ചതെന്നും ശ്രീധരൻ പറഞ്ഞു. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബത്തിന്റെ ആരോപണം നിഷേധിക്കുകയും താൻ പെരിയ കേസ് ഫയൽ പരിശോധിച്ചിട്ടില്ലെന്നും സികെ ശ്രീധരൻ പറഞ്ഞു.

വീട്ടിലെ ഒരംഗത്തെ പോലെ കൂടെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ച സികെ ശ്രീധരൻ ചതിച്ചെന്നാണ് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന്റെ ആരോപണം . ഗൂഢാലോചനയിൽ ശ്രീധരന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിലിനെയും കോടതിയെയും സമീപിക്കുമെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു

സികെ ശ്രീധരൻ ചെയ്തത് നീചമായ പ്രവർത്തിയാണെന്നാണ് ശരത് ലാലിന്റെ പറഞ്ഞത്. കേസിന്റെ തുടക്കം മുതൽ ഫയൽ പഠിച്ചയാളാണ് ശ്രീധരൻ. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാം തലകീഴായി. . പിന്നെയാണ് കേസ് ആസിഫ് അലിയെ ഏൽപ്പിച്ചത്.. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഒരുപ്പാട് വട്ടം വക്കീൽ ശ്രീധരൻ വീട്ടിൽ വന്നിട്ടുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. ഫയലൊക്കെ വാങ്ങിക്കൊണ്ടുപോയി ഞങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. .

Related Articles

Latest Articles