Sunday, April 28, 2024
spot_img

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊട്ടിച്ച് ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായിട്ട് ഇന്ന് 76-ാം വർഷം

ത്രിവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുകയാണ് രാജ്യം. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിന്റെ ചങ്ങലകള്‍ പൊട്ടിച്ച് ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായിട്ട് ഇന്ന് 76-ാം വർഷം.1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്. ഈ ചരിത്രപരമായ സന്ദര്‍ഭത്തെ അടയാളപ്പെടുത്തിയാണ് ഇത്തവണ നമ്മൾ 76ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വതന്ത്ര ഭാരതത്തിനായി ജീവന്‍ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓര്‍ക്കാനുമാണ് ഈ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നത്.

എത്രയോ ധീര ജവന്മാരുടെ ത്യാഗത്തിൻ്റെയും പോരാട്ടത്തിൻ്റെയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിൻ്റെ കൂടെ ഫലമാണെന്ന് തന്നെ പറയാം. എല്ലാ സ്വാതന്ത്ര്യദിനത്തിലും ഇന്ത്യ കടന്ന് വന്ന എല്ലാ നേട്ടങ്ങളെയും ഓർത്ത് ഓരോ ഇന്ത്യക്കാരും സന്തോഷിക്കാറുണ്ട്.

ഇന്ന് നമ്മൾ ഓരോരുത്തരും ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ സ്ത്രീ പുരുഷ ഭേദമന്യേ നിരവധി പേരുടെ പോരാട്ടത്തിൻ്റെ വിയർപ്പാണ് ഉള്ളത്. രാജ്യമെമ്പാടും ത്രിവർണ്ണ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.

Related Articles

Latest Articles