Tuesday, April 30, 2024
spot_img

കേരളത്തിലെ വിദ്യാഭ്യാസ രീതി മാറണം; ശിവൻകുട്ടിയെ വേദിയിലിരുത്തി പൊരിച്ച് ഗണേഷ്‌കുമാർ !

അഴിമതിയില്ലാത്ത ഭരണം, വിലക്കയറ്റമില്ലാത്ത കേരളം, അതായിരുന്നു ഇടത് സർക്കാർ അധികാരത്തിലേറിയപ്പോൾ അവരുടെ പ്രഖ്യാപിത ലക്ഷ്യം. എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നായിരുന്നു അവരുടെ ആപ്ത വാക്യമെങ്കിലും ഒന്നുമൊട്ടും ശരിയായില്ലെന്ന് മാത്രമല്ല, സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കടക്കെണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, കേരളാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.എൽ.എ കെ.ബി ഗണേഷ് കുമാർ.

കേരളത്തിൽ 50വർഷത്തിനിടെ ഒരു പുരോഗമനവുമുണ്ടായിട്ടില്ലെന്നാണ് എം.എൽ.എ തുറന്നടിച്ചിരിക്കുന്നത്. 50 വർഷം മുൻപ് എന്ത് പ്രശ്നമാണോ ഉണ്ടായിരുന്നത് അത് ഇപ്പോഴും നിലനിൽക്കുന്നതായും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. അതേസമയം, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വേദിയിലിരിക്കുമ്പോഴായിരുന്നു എം.എൽ.എയുടെ വിമർശനം.

കേരളത്തിന്റെ മൊത്തം ചെലവിനായി എടുക്കുന്ന പണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി മാറ്റുന്ന വിഹിതം അതിന്റെ 74ശതമാനമാണ്. ആ ശമ്പളത്തെ 100ശതമാനമായി കണക്കാക്കിയാൽ അതിൽ 64ശതമാനവും പോകുന്നത് സ്‌കൂൾ – കോളേജ് അദ്ധ്യാപകർക്കാണ്. എന്നാൽ, അതിന് പറ്റിയ ഫലം തിരിച്ച് കിട്ടുന്നുണ്ടോയെന്നും ഗണേഷ് കുമാർ തുറന്നടിച്ചു. 50 വർഷം മുൻപിറങ്ങിയ ‘ഈ നാട്’ എന്ന സിനിമയിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും, ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതിനർത്ഥം കേരളത്തിൽ ഈ 50വർഷത്തിനിടെ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതാണെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.

കൂടാതെ, വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തണമെങ്കിൽ ഓൾ പാസ് സിസ്റ്റം നിർത്തണമെന്നും എം.എൽ.എ വ്യക്തമാക്കി. എന്തെന്നാൽ, ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ തോൽപ്പിക്കരുതെന്നാവശ്യപ്പെട്ട ഉത്തരവിറക്കിയ ഒരു മണ്ടൻ ഇവിടെയുണ്ടായിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതേസമയം, SSLCയിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ ജയിക്കാൻ കഴിയും. കുറച്ചുകൂടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉത്തരവാദിത്വം നൽകുന്ന ഒരു പഠന സംവിധാനം കൊണ്ട് വരണമെന്നും ഗണേഷ് കുമാർ തുറന്നടിച്ചു.

Related Articles

Latest Articles