Friday, October 2, 2026

അർജുൻ കാണാമറയത്ത് തന്നെ !ഇന്ന് കണ്ടെത്തിയ എന്‍ജിന്‍ അർജുന്റെ ലോറിയുടേതല്ല ! ഷിരൂർ ദൗത്യം തുടരുന്നു

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കവേ ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി ഉടമ മനാഫ് വ്യക്തമാക്കി.
അർജുൻ ഓടിച്ചിരുന്ന ലോറി ഭാരത് ബെൻസിന്റേതായിരുന്നു. എന്നാൽ, ഇപ്പോൾ ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എൻജിനാണ്. ഈ എന്‍ജിന്‍ ഇപ്പോൾ പുറത്തേക്കെത്തിച്ചിട്ടുണ്ട്.

ഡ്രഡ്ജർ‌ ഉപയോ​ഗിച്ചുള്ള തിരച്ചിൽ പുരോ​ഗമിക്കുന്നതിനൊപ്പം മുങ്ങല്‍വിദഗ്ധന്‍ ഈശ്വർ മാൽപ്പേയും സംഘവും സ്ഥലത്തുണ്ട്. ഈശ്വറിന്റെ നേതൃത്വത്തിൽ ഇപ്പോഴും പ്രദേശത്ത് മുങ്ങിത്താഴ്ന്നു പരിശോധിക്കുകയാണ്. അർജുന്റെ ലോറിയിലുണ്ടായിരുന്നു തടികൾ ഇവർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ രണ്ട് ടയറുകളും ആക്‌സിലും ഒരു ക്യാബിനും ലഭിച്ചിരുന്നു. എന്നാൽ ഇവയും അർജുന്റെ ലോറിയുടേത് ആയിരുന്നില്ല

Related Articles

Latest Articles