Saturday, May 4, 2024
spot_img

ആകാംഷയുടെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ …! കോഴിക്കോട്ട് നിന്ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ലാൻഡ് ചെയ്തു,

തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കരിപ്പൂർ ദമാം വിമാനം യന്ത്ര തകരാർ മൂലം തിരുവനന്തപുരം എയർപോർട്ടിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. ഏതാണ്ട് രണ്ടര മണിക്കൂറോളം വിമാനം തിരുവനന്തപുരം എയർപോർട്ടിന് മുകളിൽ വട്ടമിട്ട് പറക്കുകയായിരുന്നു.ജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ രണ്ടര മണിക്കൂർ കടന്ന് പോയത്.165 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ധനം മുഴുവനായും തീർത്ത ശേഷമാണ്‌ തിരുവനന്തപുരം എയർപോർട്ടിൽ വിമാനം ഇറങ്ങിയത്.

എമർജൻസി ലാന്ഡിങ്ങിനായുള്ള എല്ലാ തയ്യാറെടുപ്പുകളും തിരുവനന്തപുരം എയർപോർട്ട് നടത്തിയിരുന്നു.
കോഴിക്കോട് നിന്നും പുറപ്പെടുന്നതിനിടെ വിമാനത്തിന്റെ പിൻഭാഗം നിലത്തുരഞ്ഞിരുന്നു .വിമാനം 12 :15 ആയപ്പോഴാണ് ലാൻഡ് ചെയ്തത്.പ്രാർത്ഥനയോടെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ നിമിഷമാണ് കടന്ന് പോയത്.

Related Articles

Latest Articles