Monday, May 27, 2024
spot_img

പരിശോധനയില്ലാതെ ഹെൽത്ത് കാർഡ്; തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹെൽത്ത് കാർഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഉയർന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡിനുള്ള സർട്ടിഫിക്കറ്റ് ഡോക്ടർ പരിശോധന നടത്താതെ പണം വാങ്ങി ഒപ്പിട്ട് നൽകുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെയാണ് മന്ത്രിയുടെ ഇടപെടൽ. ഭക്ഷ്യസുരക്ഷയിൽ സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.ജനറൽ ആശുപത്രിയിലെ ആർഎംഒ അടക്കം 300 രൂപ വാങ്ങി പരിശോധനയില്ലാതെ സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Related Articles

Latest Articles