Sunday, May 5, 2024
spot_img

ഭാര്യയുടെ സ്വർണം കവർന്ന് കാമുകിക്ക് നൽകിയ ഭർത്താവ് പിടിയിൽ; 22-കാരിക്ക് 40-കാരൻ സമ്മാനിച്ച കാർ കസ്റ്റഡിയിലെടുത്ത് പോലീസ്; സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

ചെന്നൈ: ഭാര്യയുടെ സ്വർണം മോഷ്ടിച്ച് കാമുകിക്ക് നൽകിയ ഭർത്താവ് പിടിയിൽ. 40-കാരൻ ശേഖറിനെ ചെന്നൈ പോലീസാണ് അറസ്റ്റ് ചെയ്തത്. 22-കാരിയായ കാമുകിക്ക് അയാൾ നൽകിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെന്നൈയിലെ പൂനമല്ലി മേഖലയിൽ സഹോദരന്റെ കുടുംബത്തിനും അമ്മയ്‌ക്കും ഒപ്പമായിരുന്നു ശേഖർ താമസിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് ശേഖറിന്റെ ഭാര്യ ചില വാക്കുതർക്കങ്ങളെ തുടർന്ന് അവിടെ നിന്നും മാറിയിരുന്നു. ഈയടുത്ത കാലത്ത് തന്റെ സ്വർണാഭരണങ്ങൾ കൊണ്ടുപോകാനായി ശേഖറിന്റെ വീട്ടിലേക്ക് ഭാര്യ തിരികെ വന്നപ്പോഴാണ് ഭർതൃഗൃഹത്തിൽ തന്റെ സ്വർണമില്ലെന്ന് ഭാര്യ കണ്ടെത്തിയത്. ശേഖറിന്റെ അമ്മയുടെ സ്വർണാഭരണങ്ങളും വീട്ടിൽ നിന്ന് നഷ്ട്ടപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന്ഭാര്യ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിനൊടുവിൽ സ്വർണാഭരണങ്ങൾ എല്ലാം ശേഖർ തന്റെ കാമുകിക്ക് നൽകിയതാണെന്ന് തെളിഞ്ഞു. കൂടാതെ അമ്മയുടെ സ്വർണവും കാമുകിക്ക് കൈമാറിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് 22-കാരിയുടെ വസതിയിലുള്ള കാറും ശേഖർ വാങ്ങി നൽകിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഭാര്യയുടെ പരാതി പ്രകാരം സംഭവത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles