Monday, April 29, 2024
spot_img

ഇത് ഞങ്ങൾ സ്നേഹം കൊണ്ട് തീർത്ത സ്വാതന്ത്ര്യദിന സമ്മാനം !നിയന്ത്രണരേഖയ്ക്ക് സമീപത്തെ ദന്ന ഗ്രാമത്തിലെ ഗ്രാമീണർക്ക് പാലം നിർമ്മിച്ചു നൽകി ഇന്ത്യൻ സൈന്യം; പ്രയോജനം ലഭിക്കുന്നത് 7 ഗ്രാമങ്ങളിലെ ഗ്രാമീണർക്ക്; പാലത്തിന് നൽകിയത് മാതൃഭൂമിക്കായി ജീവൻ നൽകിയ ഭാരതത്തിന്റെ വീരപുത്രന്റെ പേര്

മച്ചൽ സെക്ടറിലെ നിയന്ത്രണരേഖയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ദന്ന ഗ്രാമത്തിലെ ഗ്രാമീണർക്ക് സ്വാതന്ത്ര്യദിന സമ്മാനമായി മച്ചൽ നാല നദിക്ക് കുറുകെ പാലം നിർമ്മിച്ചു നൽകി ഇന്ത്യൻ സൈന്യം. 115 അടി നീളമുള്ള പാലത്തിന് ഭഗത് പാലം എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1965 ലെ ഇന്ത്യ – പാകിസ്ഥാൻ യുദ്ധത്തിൽ ഈ മേഖലയെ പ്രതിരോധിക്കാൻ ജീവൻ ബലിയർപ്പിച്ച മേജർ ഭഗത് സിംഗ് വീർ ചക്രയുടെ സ്മരണാർത്ഥമാണ് പാലത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.

ഇന്ത്യയുടെ ധീരപുത്രന്റെ സ്മരണയ്ക്കായി ദന്ന ഗ്രാമം ഇന്ന് ഭഗത് വില്ലേജ് എന്നും അറിയപ്പെടുന്നു. റിബൺ മുറിച്ചു കൊണ്ടാണ് ഗ്രാമവാസികളുടെ ഉപയോഗത്തിനായി പാലം ഔദ്യോഗികമായി തുറന്നുകൊടുത്തത്. മച്ചൽ നാലയ്ക്ക് കുറുകെ റോഡും പാലവും ഇല്ലാത്തതിനെത്തുടർന്ന് ഗ്രാമീണർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയ സൈന്യം ഇടതടവില്ലാതെ പെയ്ത മഴയും പ്രതികൂല സാഹചര്യങ്ങളും അവഗണിച്ച് രണ്ട് മാസത്തോളം തുടർച്ചയായി അധ്വാനിച്ച് ഇന്ത്യൻ കരസേനയുടെ എഞ്ചിനീയർമാരുടെ കഠിനമായ പരിശ്രമത്തിലൂടെയാണ് പാലം യാഥാർഥ്യമാക്കിയത്‌.

ഈ പാലം ജമ്മു കശ്മീരിലെ ജനങ്ങളോടുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്, പാലം വന്നതോടെ ഏഴു ഗ്രാമങ്ങളിലെ ഗ്രാമീണർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഗ്രാമങ്ങളിലെ കുട്ടികളും സ്ത്രീകളും മുതിർന്നവരുമെല്ലാം പാലത്തിന്റെ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ അയക്കാനും രോഗികളും പ്രായമായവരുമായവരുടെ താമസവും ഗതാഗതവും സുഗമമാക്കുകയും ചെയ്തു തങ്ങളെ പിന്തുണച്ച ഇന്ത്യൻ സൈന്യത്തിന് നാട്ടുകാർ ഹൃദയത്തിൽ നിന്ന് നന്ദി പറയുകയാണ്.

Related Articles

Latest Articles