Monday, April 29, 2024
spot_img

സ്വാതന്ത്ര്യ ദിനത്തിൽ അക്രമം അഴിച്ചു വിടാനുള്ള തീവ്രവാദികളുടെ പദ്ധതി തച്ച് തകർത്ത് ഇന്ത്യൻ സൈന്യം ! തെരച്ചിലിൽ പിടിച്ചെടുത്തത് വൻ ആയുധ ശേഖരം; ആയുധങ്ങളുടെ പ്രഭവ കേന്ദ്രം പാകിസ്ഥാൻ !

പാക് അധിനിവേശ കശ്മീരിൽ സജീവമായ തീവ്രവാദ സംഘടനകൾ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനികർ പരാജയപ്പെടുത്തി. ബിഎസ്‌എഫും ജമ്മു കശ്മീർ പോലീസും ഇന്ത്യൻ കരസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ സേനാ വിന്യാസവും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കാരണം, തീവ്രവാദ ആയുധങ്ങളും വെടിക്കോപ്പുകളും നിയന്ത്രണ രേഖയുടെ സമീപ ഗ്രാമങ്ങളിൽ ഒളിപ്പിച്ച ശേഷം പിന്നീട് കശ്മീർ താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോയി ജമ്മു കശ്മീരിലുടനീളം സുരക്ഷാ സേനയെ ആക്രമിക്കാൻ പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ തയ്യാറാക്കിയ പദ്ധതിയാണ് ഇന്ത്യൻ സൈന്യം നിഷ്പ്രഭമാക്കിയത്.

“നിയന്ത്രണരേഖയിൽ വൻതോതിലുള്ള സേനാ വിന്യാസവും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കാരണം, തീവ്രവാദ സംഘടനകൾ തങ്ങളുടെ ആയുധങ്ങളും വെടിക്കോപ്പുകളും നിയന്ത്രണ രേഖയുടെ സമീപ ഗ്രാമങ്ങളിൽ ഒളിപ്പിച്ച ശേഷം കുപ്‌വാരയിലെ ലോലാബ്, മച്ചിൽ സെക്ടർ തുടങ്ങിയ ഉൾപ്രദേശങ്ങളിലെ പിന്തുണക്കാരിലൂടെയോ കൂട്ടാളികളിലൂടെയോ ഈ ആയുധങ്ങളും വെടിക്കോപ്പുകളും കശ്മീർ താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോയി ജമ്മു കശ്മീരിലുടനീളം സുരക്ഷാ സേനയെ ആക്രമിക്കാനായിരുന്നു പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദികളുടെ പദ്ധതി” – കുപ്‌വാര സെക്ടറിലെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

ഓഗസ്റ്റ് 14 ന് ആരംഭിച്ച തെരച്ചിൽ നിയന്ത്രണരേഖയിൽ പലയിടത്തും തുടരുകയാണ്.

പരിശോധനയിൽ കണ്ടെത്തിയ ആയുധങ്ങൾ

എട്ട് മാഗസിനുകളുള്ള എ-കെ സീരീസ് 05 ആയുധങ്ങൾ

ഏഴ് 9 എംഎം പിസ്റ്റളും 15 മാഗസിനുകളും

നാല് ഹാൻഡ് ഗ്രനേഡുകൾ

7.62 എംഎം എകെ റൗണ്ടുകൾ – 415

62എംഎം എപി റൗണ്ടുകൾ -115

09 എംഎം റൗണ്ടുകൾ – 244

Related Articles

Latest Articles