Tuesday, April 30, 2024
spot_img

1990 ജനുവരിയിലെ വ്യോമസേനാംഗങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണം! കേസിൽ സുപ്രധാന വഴിത്തിരിവ്! ഭീകര സംഘത്തിലുണ്ടായിരുന്ന വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ തിരിച്ചറിഞ്ഞ് പ്രധാന സാക്ഷികൾ! ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് 34 വർഷങ്ങൾക്ക് ശേഷം എൻഡിഎ സർക്കാരിലൂടെ നീതി ലഭിക്കുമ്പോൾ

1990 ജനുവരി 25 ന് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള റാവൽപോറയിൽ വച്ച് വ്യോമസേനാംഗങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്ക് പ്രധാന ഷൂട്ടറായി ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ തിരിച്ചറിഞ്ഞു.
മുൻ ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) ഉദ്യോഗസ്ഥനും പ്രോസിക്യൂഷന്റെ നിർണായക ദൃക്‌സാക്ഷിയുമാണ് ഇയാളെ തിരിച്ചറിഞ്ഞത്. ആക്രമണം നടക്കുമ്പോൾ ഭീകര സംഘടനയായ ജെകെഎൽഎഫിന്റെ നേതാവായിരുന്നു മാലിക്ക് .

ദില്ലിയിലെ തിഹാർ ജയിലിൽ നിന്ന് ശ്രീനഗറിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രധാനസാക്ഷിയായ രാജ്വർ ഉമേശ്വര് സിംഗ് മാലിക്കിനെ തിരിച്ചറിഞ്ഞത്. 2018 മുതൽ മാലിക്കിനെ തീഹാർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത് .

യാസിൻ മാലിക്കിന്റെ നേതൃത്വത്തിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ അന്ന് ഇന്ത്യൻ എയർഫോഴ്‌സ് ഓഫീസർ രവി ഖാനും മറ്റ് മൂന്ന് പേരും കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേസിൽ 1990ൽ മാലിക്ക്അറസ്റ്റിലായിരുന്നു. അതേ വർഷം തന്നെ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിന്നീട് വിചാരണ ഇഴഞ്ഞു.
വിഘടനവാദി നേതാവിനെ 1994-ൽ മോചിപ്പിക്കുകയും 1995-ൽ അയാളുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. മോചിതനായ ശേഷം ജെകെഎൽഎഫിനെ മാലിക്ക് വിഭജിക്കുകയും അക്രമരഹിത വിഘടനവാദി വിഭാഗത്തെ നയിക്കുകയും ചെയ്തു. സ്ഥാപകൻ അമാനുല്ല ഖാനാണ് അക്രമാസക്തമായ വിഭാഗത്തെ നയിച്ചത്.

ആരാണ് യാസിൻ മാലിക്ക്?

ഒരു മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകനായി ആരംഭിച്ച യാസിൻ മാലിക്ക് തീവ്രവാദത്തിലേക്ക് മാറുകയും 1990 കളുടെ മധ്യത്തിൽ മുഖ്യധാരാ വിഘടനവാദത്തിൽ ചേരുകയും ചെയ്തു. 1989ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ കേസിലും ഇയാൾ പ്രതിയാണ്.

2019 മാർച്ചിൽ ജെകെഎൽഎഫിനെ കേന്ദ്രസർക്കാർ നിരോധിക്കുകയും 2019 ഏപ്രിലിൽ, തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് മാലിക്കിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles

Latest Articles