Saturday, April 27, 2024
spot_img

നെയ്യാറ്റിൻകരയിലെ ഇരുപത്തി മൂന്നുകാരന്റെ കൊലപാതകം !പ്രതികൾ എത്തിയ കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഇരുപത്തി മൂന്നുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ എത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്നു രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്കു കൊലപാതകത്തിൽ പങ്കുണ്ടോ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്. ഊരുട്ടുകാല സ്വദേശി ആദിത്യനെയാണ് (23) ഇന്നലെ രാതി കാറിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയത്.

കാറിലുണ്ടായിരുന്ന അഞ്ചുപേരും ആദിത്യനുമായി ആദ്യം ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ കഴുത്തിൽ വെട്ടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിമൂടിനു സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു

Related Articles

Latest Articles