Saturday, April 27, 2024
spot_img

ദേശീയ അന്വേഷണ ഏജൻസിക്ക് ഇനി പുതിയ തലവൻ! ഡയറക്ടർ ജനറലായി സദാനന്ദ് വസന്ത് ഐപിഎസ് ചുമതലയേൽക്കും

ദില്ലി: ദേശീയ അന്വേഷണ ഏജൻസിക്ക് പുതിയ തലവനായി സദാനന്ദ് വസന്ത് ഐപിഎസ് ചുമതലയേൽക്കും. സദാനന്ദ് വസന്ത് ഐപിഎസിനെ എൻഐഎയുടെ ഡയറക്ടർ ജനറലായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻഡിആർഎഫ്) ജനറലായി പിയൂഷ് ആനന്ദ് ഐപിഎസിനെയും നിയമിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നിലവിലെ ഡയറക്ടർ ജനറൽമാരുടെ കാലാവധി കഴിഞ്ഞതാണ് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാൻ കാരണം.

ഇന്ത്യൻ പോലീസ് സർവ്വീസിലെ 1990 ബാച്ചിലെ ഉദ്യോഗസ്ഥനാണ് സദാനന്ദ് വസന്ത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ)യുടെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007ൽ അദ്ദേഹത്തിന് രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു. മഹാരാഷ്‌ട്ര ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) ഡയറക്ടർ ജനറൽ സ്ഥാനത്താണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്.

Related Articles

Latest Articles