Friday, May 17, 2024
spot_img

കാത്തിരിപ്പിന് വിരാമം ! ദി കേരള സ്റ്റോറിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു !ചിത്രം ഫെബ്രുവരി 16 മുതൽ Zee5-ൽ

തിയറ്റർ റിലീസിന് ശേഷം ടെലിവിഷൻ ചാനലുകളിലൂടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിനായി പ്രേക്ഷകർ കാത്തിരിക്കുന്ന കാലത്തിന് കൊറോണ ലോക്ക്ഡൗൺ കാലമാണ് വിരാമമിട്ടത്. ഇന്ന് ഒടിടിയിൽ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. തിയേറ്ററിൽ നേടിയ വമ്പൻ കളക്ഷൻ കൊണ്ടും വിവാദങ്ങൾ കൊണ്ടും വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് “ദി കേരള സ്റ്റോറി”. തത്വമയി പ്രേക്ഷകർക്കായി ഒരുക്കിയ സൗജന്യ പ്രദർശനത്തിലൂടെയും പതിനായിരങ്ങൾ ചിത്രം കണ്ടു. എന്നാൽ
റിലീസിന് പത്തു മാസത്തിനു ശേഷവും ചിത്രം ഒടിടിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

ആദാ ശർമ്മ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസിൽ നിന്ന് മുന്നൂറ് കോടിയാണ് ചിത്രം നേടിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത ദശലക്ഷക്കണക്കിന് പ്രേക്ഷകർ ചിത്രത്തിൻറെ ഒടിടി റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു . ഇപ്പോഴിതാ ചിത്രം ഫെബ്രുവരി 16 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ Zee5-ൽ ലഭ്യമാകുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ലവ് ജിഹാദ് എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള “ദി കേരള സ്റ്റോറി”, തിയേറ്ററുകളിലെ വിജയം പോലെ തന്നെ ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്ത് റെക്കോർഡുകൾ തകർക്കും എന്നാണ് കരുതുന്നത്.

Related Articles

Latest Articles