Monday, May 6, 2024
spot_img

വൈദികൻ ബിജെപിയിൽ ചേർന്നു! അംഗത്വമെടുത്തത് ഇടുക്കി മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യാക്കോസ് മറ്റം

ഇടുക്കി രൂപതയിൽ നിന്ന് ചരിത്രത്തിലാദ്യമായി ഒരു വൈദികൻ ബിജെപിയിൽ അംഗമായി. കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബിജ പിയിൽ ചേർന്നത്. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ അംഗമാകുന്നതെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തി വൈദികനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.

Related Articles

Latest Articles