Monday, November 2, 2026

‘നടികര്‍ തിലകം’ ;ടൊവിനോ നായകനായ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ടൊവിനോ തോമസിന്റെ പുതിയ ചിത്രം ‘നടികർ തിലക’ത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു ടൊവിനോയെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികർ തിലകം’ ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കുരിശിൻ മേൽ കിടക്കുന്ന ടൊവിനോയുടെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത് .

പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘നടികർ തിലകം. പുഷ്പ സിനിമയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തല്ലുമാലയാണ് ഒടുവിൽ റിലീസ് ചെയ്ത ടൊവിനോ ചിത്രം.

Related Articles

Latest Articles