Monday, April 29, 2024
spot_img

പാറ്റൂര്‍ ആക്രമണക്കേസ് ; മുഖ്യ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങി , കീഴടങ്ങിയത് ആരിഫ്, ആസിഫ്, ജോമോൻ എന്നിവർ, പ്രതികളിലൊരാൾ സിപിഐ നേതാവിന്‍റെ ബന്ധുവിനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി പോലീസിന്റെ കണ്ടെത്തൽ

തിരുവനന്തപുരം : പാറ്റൂരില്‍ ഉണ്ടായ ആക്രമണക്കേസിലെ മുഖ്യ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങി.ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്‍റെ കൂട്ടാളികളാണിവർ. പ്രതികൾ ജാമ്യത്തിനായുള്ള അപേക്ഷ കോടതിയിൽ നൽകിയിട്ടുണ്ട്.ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹ്യത്തുക്കളെ വിളിച്ചിരുന്നു. ഒന്നിലധികം സിം കാർഡുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. രണ്ടാം പ്രതിയായ ആരിഫ് പാറ്റൂർ ആക്രമണം നടക്കുന്നതിന് മുമ്പും ഒളിവിൽ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെയും സിപിഐ നേതാവിന്‍റെ ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു.

ആരിഫുമായുള്ള സൗഹൃദം ഇവർക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും ഫോൺ പേട്ട പൊലീസ് കണ്ടെത്തിയിരുന്നു. സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ആസിഫും ആരിഫും. ഡിവൈഎഫ്ഐ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഎമ്മിൽ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവർത്തകരായി. മനുഷ്യ ചങ്ങലിൽ സിപിഐക്ക് വേണ്ടി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Related Articles

Latest Articles