Thursday, May 9, 2024
spot_img

വിമാന ഇന്ധത്തിന്റെ വില വർധിച്ചു; ടിക്കറ്റ് നിരക്കിലും വർധനവുണ്ടായേക്കാം; കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്ന് നിർദേശം.

വിമാന ഇന്ധനത്തിൻ്റെ വില വർധിച്ചു. വ്യാഴാഴ്ച മുതലാണ് ഇന്ധന വില വർധിച്ചത്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് നിലവിൽ ഇന്ധന വില. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിക്കുമെന്നാണ് സൂചന. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വിമാന ഇന്ധന വിലയും കൂടാൻ കാരണമായത്. റഷ്യ-യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ക്രമാനുഗതമായി വർധിക്കുകയാണ്.

ഡൽഹിയിൽ ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ് വില. കൊൽക്കത്തയിൽ 1,46,322.23 രൂപ. മുംബൈ- 1,40,092.74 രൂപ, ചെന്നൈ- 1,46,215.85 രൂപ. മാർച്ച് അവസാനത്തോടെയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് 2020 മാർച്ച് 23 ന് നിർത്തിവെച്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളോടെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ചാണ് സർവീസുകൾ ആരംഭിച്ചത്. എയർ ഹോസ്റ്റസുമാർ പിപിഇ കിറ്റ് ധരിക്കേണ്ടതില്ല, വിമാത്താവളത്തിൽ നേരത്തെ തുടർന്ന് വന്നിരുന്ന രീതിയിൽ ദേഹപരിശോധന പുനരാരംഭിക്കാം തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും മാസ്ക്, സാനിറ്റസർ തുടങ്ങിയ പ്രതിരോധങ്ങൾ നിർബന്ധമാണ്. അടിയന്തിര ആരോഗ്യ ഘട്ടം കണക്കിലെടുത്ത് വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്നും നിർദേശമുണ്ട്.

Related Articles

Latest Articles