Friday, May 17, 2024
spot_img

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും; ഉദ്ഘാടനം ഓൺലൈൻ വഴി, കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം നൽകിയ ഓണസമ്മാനമായ രണ്ടാം വന്ദേ ഭാരത്‌ എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമർപ്പിക്കും. ഓൺലൈൻ വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. സെപ്റ്റംബർ 26നാണ് രണ്ടാം വന്ദേ ഭാരതിന്റെ പ്രഥമ സർവീസ് നടക്കുക.

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേഭാരത് സര്‍വീസുകള്‍ വീ‍ഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ഇതിന്റെ കൂട്ടത്തിലാണ് കേരത്തിനുള്ള രണ്ടാം വന്ദേ ഭാരതിന്റെ ഉദ്ഘാടനവും. ഓൺലെെൻ വഴി പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വ​ഹിക്കുമ്പോൾ കാസർഗോഡ് സ്ലറ്റഷനിലാകും ട്രെയിൻ. ഉച്ചയ്‌ക്ക് 12.30 നാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. തുടർന്ന് കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.

വന്ദേ ഭാരത് 2.0 ഇതിനകം തന്നെ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. സ്റ്റോപ്പുകളും സമയക്രമവും സംബന്ധിച്ച് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് അന്തിമ വിജ്ഞാപനവും പുറത്തിറക്കി. ആഴ്ചയിൽ ആറ് ദിവസമാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശ്ശൂർ ഷോർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ. പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി പി കെ കൃഷ്ണദാസ് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് നൽകിയ നിവേദനത്തെ തുടർന്ന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ആദ്യ യാത്രയിൽ സെപ്തംബർ 24 വെെകിട്ട് 3.30 ന് വന്ദേഭാരത് എക്സ്പ്രസിന് സ്വീകരണം നൽകാനുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞതായി ബിജെപി മലപ്പുറം ജില്ല കമ്മിറ്റി അറിയിച്ചു.

Related Articles

Latest Articles