Sunday, May 5, 2024
spot_img

”ആ പണം ലതാ ദീദിയുടെ ആഗ്രഹപ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകൂ”; പാരിതോഷികമായി ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് രാജ്യത്തെ പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് സ്വീകരിച്ച പ്രധാനമന്ത്രി

 

ദില്ലി: പാരിതോഷികമായി ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത് രാജ്യത്തെ പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് സ്വീകരിച്ച പ്രധാനമന്ത്രി.
ക്യാഷ് അവാർഡായി ലഭിച്ച 1 ലക്ഷം രൂപയാണ് അദ്ദേഹം ജീവകാരുണ്യ സ്ഥാപനത്തിന് നൽകാൻ അപേക്ഷിച്ചത്.

സംഗീതജ്ഞനും അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരനുമായ ഹൃദയനാഥ് മങ്കേഷ്‌കറിന് അയച്ച കത്തിൽ, ഇഷ്ടമുള്ള ഏതെങ്കിലും ജീവകാരുണ്യ സ്ഥാപനത്തിന് പണം സംഭാവന നൽകാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ലതാ ദീദി എപ്പോഴും ചെയ്യാൻ ആഗ്രഹിച്ചത് പോലെ ഈ തുക മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ ഉപയോഗിക്കാമെന്നും ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് തനിക്ക് സമ്മാനിച്ചതിന് മങ്കേഷ്‌കർ കുടുംബത്തിന് ഒരിക്കൽ കൂടി നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും. കഴിഞ്ഞ മാസം മുംബൈയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ തന്നോട് കാണിച്ച ഊഷ്മളതയും വാത്സല്യവും ഒരിക്കലും മറക്കില്ലെന്നും. താങ്കളുടെ അനാരോഗ്യം കാരണം കാണാൻ കഴിഞ്ഞില്ലെന്നും, പക്ഷേ ആദിനാഥ് വളരെ നന്നായി പരിപാടി കൈകാര്യം ചെയ്‌തെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.

‘സ്വരമാധുര്യത്തിന്റെ രാജ്ഞി എന്നതിലുപരി, ലതാ ദീദി തന്റെ മൂത്ത സഹോദരിയായിരുന്നു. നിരവധി തലമുറകളെ അവർ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ഭാഷ പഠിപ്പിച്ചു. ഒരു മൂത്ത സഹോദരിയുടെ സ്‌നേഹം തനിക്ക് നൽകിയത് ഒരു ഭാഗ്യമായി കരുതുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ദീദിയുടെ രാഖി ലഭിക്കാത്ത ആദ്യത്തെ രക്ഷാബന്ധനായിരിക്കും ഇത്. ഇനി തന്നെ വിളിക്കാനും സുഖവിവരങ്ങൾ അന്വേഷിക്കാനും കൂടുതൽ കാര്യങ്ങൾ സംസാരിക്കാനും അവരില്ല എന്നതിൽ വിഷമമുണ്ട്’- മോദി പറഞ്ഞു. കൂടാതെ 5 തലമുറയിലെ അഭിനേതാക്കൾക്ക് ശബ്ദം നൽകുകയും ഇന്ത്യയ്‌ക്ക് അഭിമാനമേകുകയും ചെയ്ത ലതാ ദീദിയുടെ പാട്ടിന്റെ യാത്രയിലൂടെയാണ് ലോകം സഞ്ചരിച്ചതെന്നും നമ്മുടെ രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന സമയത്താണ് അവരുടെ യാത്ര അവസാനിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles