Friday, May 3, 2024
spot_img

അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്ത് വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പമഹാസത്രത്തിന് അടുത്തമാസം 3 ന് തിരി തെളിയും ; മഹാസത്രത്തിന്റെ ഭക്തിസാന്ദ്ര നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലക്കളരിയിൽ വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പമഹാസത്രത്തിന് അടുത്തമാസം 3 ന് (ഡിസംബർ 3 ) തിരി തെളിയും. അയ്യപ്പചരിത, ശിവ പുരാണ പാരായണങ്ങളും വിശിഷ്ട പൂജകളും അടങ്ങുന്ന മഹാ സത്രം ഡിസംബർ പത്ത് വരെ നടക്കും. ശശിധരൻ എസ് മേനോൻ ചെയർമാനും പി. എസ് ജയരാജ് ജനറൽ കൺവീനറുമായ സത്രസമിതിയുടെ നേതൃത്വത്തിലാണ് അയ്യപ്പമഹാസത്രം നടക്കുന്നത്.

ഡിസംബർ 3 ന് ശബരിമലയിൽ നിന്നു കൊളുത്തിയ അയ്യപ്പജ്യോതിയും പൂജിച്ച അയ്യപ്പവിഗ്രഹവും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തി ചേർന്ന് അവിടെ നിന്നും താലം,വിവിധ കലാരൂപങ്ങൾ,താള വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സത്രവേദിയിൽ എത്തുന്ന വിഗ്രഹ,ധ്വജ ,അയ്യപ്പജ്യോതി ഘോഷയാത്രയോടെ ആരംഭിക്കുന്ന അയ്യപ്പ മഹാസത്രം ഡിസംബർ 10 വൈകുന്നേരം 4 മണിക്ക് നടക്കുന്ന സത്രമംഗള സഭയ്ക്ക് ശേഷമുള്ള ദീപാരാധന, കർപ്പൂരാഴി, ധ്വജാവരോഹണത്തോടെ അവസാനിക്കും. സത്രത്തിൽ പങ്കുചേർന്ന് കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ അനുഗ്രഹ വർഷത്തിൽ പങ്കാളികളാകണമെന്ന് സത്രസമിതി അഭ്യർത്ഥിച്ചു.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്വമയി ഒരുക്കുന്ന മഹാസത്രത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് കാണാവുന്നതാണ്.
https://bit.ly/3ZsU9qm

Related Articles

Latest Articles