Sunday, September 20, 2026

ചെങ്കടലിൽ വീണ്ടും കപ്പൽ ആക്രമിക്കപ്പെട്ടു ! മിസൈലാക്രമണം നടന്നത് സൗദി അറേബ്യയിലെ കിംഗ് അബ്ദുല്ല തുറമുഖത്ത് നിന്ന് കറാച്ചി തുറമുഖത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ കപ്പലിന് നേരെ ; ചരക്കുനീക്കത്തിന് ഗുഡ് ഹോപ് റൂട്ട് തെരഞ്ഞെടുക്കാൻ ഷിപ്പിംഗ് കമ്പനികൾ ! ചെങ്കടൽ വൈകാതെ വിജനമായേക്കും

ഇസ്രയേൽ- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ചെങ്കടലിൽ നടന്ന കപ്പൽ ആക്രമണങ്ങളുടെ തുടർച്ചയായി ഇന്നലെ സൗദി അറേബ്യയിലെ കിംഗ് അബ്ദുല്ല തുറമുഖത്ത് നിന്ന് കറാച്ചി തുറമുഖത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണമുണ്ടായതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യെമനിലെ ഹൂതി മിലീഷ്യ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കപ്പലിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം .

1970-ൽ ഇറ്റലിയിലെ ജിയാൻലൂജി അപോണ്ടെ സ്ഥാപിച്ച ആഗോള ഷിപ്പിംഗ് ലൈൻ മെഡിറ്ററേനിയൻ ഷിപ്പിംഗ് കോർപ്പറേഷൻ നൽകുന്ന വിവരം അനുസരിച്ച്, എംഎസ്‌സി യുണൈറ്റഡ് 8 എന്ന കപ്പലാണ് ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. 2006-ൽ നിർമ്മിച്ച കപ്പൽ നിലവിൽ ലൈബീരിയൻ പതാകയ്ക്ക് കീഴിലാണ് യാത്ര ചെയ്യുന്നത്.

നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് “കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി കപ്പലുകൾ വഴി തിരിച്ചുവിടുമെന്ന് കപ്പൽ കമ്പനി വ്യക്തമാക്കി. ചെങ്കടലിലെ ആക്രമണങ്ങളുടെ എണ്ണം വർധിച്ചതോടെ, ദക്ഷിണാഫ്രിക്കയിലെ കേപ് പെനിൻസുലയിലെ അറ്റ്ലാന്റിക് തീരത്തുള്ള കേപ് ഓഫ് ഗുഡ് ഹോപ്പ് റൂട്ട് ഷിപ്പിംഗ് കമ്പനികൾ ബദലായി പരിഗണിക്കാൻ ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles