Sunday, May 5, 2024
spot_img

അടച്ചിട്ടിരുന്ന കടയിൽ നിന്നും കണ്ടെടുത്തത് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ; അന്വേഷണത്തിന് ഉത്തരവിട്ട് പൊലിസ്

മുംബൈ; അടച്ചിട്ടിരുന്ന കടയുടെ ബേസ്മെന്റിൽ നിന്നും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലെ മുംബയ് നക എന്ന പ്രദേശത്താണ് സംഭവം നടന്നത്.

രണ്ട് ദിവസമായി കടയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കടയില്‍ മുഴുവനും പാഴ്‌വസ്തുക്കളായിരുന്നെന്നും പരിശോധനക്കിടയില്‍ രണ്ട് പ്ളാസ്റ്റിക് കണ്ടെയിനറുകള്‍ തുറന്നപ്പോള്‍ അതിനുള്ളില്‍ നിന്നും മനുഷ്യന്റെ ചെവികള്‍, തലച്ചോറ്, കണ്ണുകള്‍, മുഖത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവ കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.

തുടര്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് സംഘമെത്തി മനുഷ്യാവശിഷ്ടങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കടയുടമയുടെ രണ്ട് മക്കളും ഡോക്ടര്‍മാരാണെന്നും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ശരീര ഭാഗങ്ങള്‍ സൂക്ഷിച്ചതാകാമെന്നും പൊലീസ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Latest Articles