Sunday, September 20, 2026

സ്കൂൾ കെട്ടിടം ഒഴിവാക്കി റോഡ് നിർമ്മാണം സാധ്യമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം; തൃശൂരിലെ ഇടമുട്ടം യു പി സ്‌കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി

ദില്ലി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് തൃശൂരിലെ ഇടമുട്ടം യു പി സ്‌കൂൾ പൊളിക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. സ്കൂൾ കെട്ടിടം ഒഴിവാക്കി റോഡ് നിർമ്മാണം സാധ്യമാക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് നിർദ്ദേശം.

1911 മുതൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഇതെന്നും പ്രദേശത്തെ സാമ്പത്തികവും, സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന വിദ്യാലയമാണ് ഇതെന്നും സ്‌കൂളിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്‌കൂളിന്റെ എതിർ വശത്തുള്ള സ്ഥലം ഏറ്റെടുത്ത് ദേശീയ പാത വികസിപ്പിച്ച് കൂടെയെന്ന് സുപ്രീം കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. ഈക്കാര്യം വിശദമായി പരിശോധിച്ച് നിലപാടറിയിക്കാനും നിർദേശം നൽകി.

Related Articles

Latest Articles