പത്തനംതിട്ട : വിശ്വഹിന്ദു പരിഷത്ത് പത്തനംതിട്ട ജില്ലാ വാർഷിക ബൈഠക്ക് പത്തനംതിട്ട ബിഎംഎസ് ഹാളിൽ നടന്നു. പത്തനംതിട്ട ഋഷിജ്ഞാനസാധനാലയം മഠാധിപതി സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വി.എച്ച്.പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.ആർ. രാജശേഖർജി ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പത്തനംതിട്ട ജില്ലാ വർക്കിംഗ് പ്രസിഡന്റ് രാജീവ് ചന്ദ്ര ചടങ്ങിന് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീമതി മിനി ഹരികുമാർ, പി.എൻ. വിജയൻജി എന്നിവർ ക്ലാസുകൾ എടുത്തു.
വിവിധ കാലാംശങ്ങളിൽ നടന്ന ചർച്ചകൾക്ക് പി.ആർ. ബാലൻ, മധുസൂദനൻ എന്നിവർ അധ്യക്ഷത വഹിച്ചു. മണി എസ്. നായർ, അഞ്ജലി രാജ്, പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബാലചന്ദ്രൻ പരിപാടികൾക്ക് നേതൃത്വം നൽകി. യോഗത്തിന്റെ ഭാഗമായി പുതിയ സംഘടനാ ഭാരവാഹികളുടെ പ്രഖ്യാപനവും നടന്നു. വി.എച്ച്.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി പൃഥ്വിപാലിനെ പുതിയ ഭരണസമിതി തെരഞ്ഞെടുത്തു.


