Friday, May 3, 2024
spot_img

സ്കൂൾ ബസിൽ യുവതി ബലാത്സം​ഗത്തിനിരയായി;പ്രതിയായ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: സ്കൂൾ ബസിനുള്ളിൽ യുവതി ബലാത്സം​ഗത്തിനിരയായി.ബസിലെ ഡ്രൈവർ അറസ്റ്റിൽ.ചൊവ്വാഴ്ച വൈകുന്നേരം നിയന്ദനല്ലി ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബസിനുള്ളിൽ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയതോടെ,കൈലാസഗിരിയിലെ മലൈ മഹാദേവർ ക്ഷേത്രത്തിന് സമീപമുള്ള നാഗരഭാവി സർവീസ് റോഡിലേക്ക് ഡ്രൈവർ ബസോടിച്ചു.തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ബലാത്സംഗത്തിനിരയാക്കി.

യുവതി സംഭവം മകനെ അറിയിച്ചു. ബസിന്റെ ചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. മകൻ എത്തി ഡ്രൈവറുമായി മൽപ്പിടുത്തമുണ്ടായി. ഇതുകണ്ട ഒരാൾ പോലീസ് സ്റ്റേഷനിൽ അറിയിച്ചു.പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി ബസ് ഡ്രൈവർ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. ഐപിസി 307, 376, 504, 506, 325, 354 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശിവകുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles