Sunday, May 5, 2024
spot_img

ദേശീയ പാതയിൽ വാഹനാപകടം;മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം

അരൂർ: ദേശീയ പാതയിൽ മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം.
അരൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ പുതിയ പാലത്തിന് തെക്കുവശത്ത് വച്ച് ബുധനാഴ്ച പുലച്ചെ അഞ്ച് മണിക്കായിരുന്നു അപകടം.

കളമശ്ശേരിയിൽ നിന്ന് ഇലട്രോണിക്ക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റ് ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റിയാണ് ഗോപിയെ ഇടിച്ചത്. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Latest Articles