Monday, May 6, 2024
spot_img

കാമുകി ഉപേക്ഷിച്ചു;ബെൻസ് കാറിൽ കയറി തീ കൊളുത്തി യുവ ഡോക്ടർ

ചെന്നൈ: കാമുകി ഉപേക്ഷിച്ച വിഷാദത്തിൽ യുവ ഡോക്ടർ ത​ന്‍റെ മെഴ്സിഡസ് ബെൻസ് കാറിൽ കയറി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് 29 കാരനായ ഡോക്ടർ
ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായ പരിക്കുകളോടെ ഡോക്ട​​റെ രക്ഷിച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നു.

കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ മുൻ സഹപാഠിയായ കാമുകിയുമായുള്ള ബന്ധം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് തകർന്നത്. ഇതേത്തുടർന്ന് വിഷാദത്തിലായിരുന്ന ഡോക്ടർ ചികിത്സ തേടിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും പ്രണയകാലത്ത് ഒരുമിക്കാറുണ്ടായിരുന്ന സ്ഥലത്ത് എത്തിയാണ് കാറിന് തീക്കൊളുത്തിയത്.

Related Articles

Latest Articles