തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.നിലവിൽ ഉപഭോഗം സർവകാല റെക്കോർഡിലേക്ക് കടന്നിരിക്കുകയാണ്.ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റാണ് കടന്നത്.ഇന്നലെ 100.3028 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപഭോഗം.കേരളത്തിൽ ഇന്നലെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 45.5 ഡിഗ്രി സെൽഷ്യസാണ്. തൃശ്ശൂർ പീച്ചിയിൽ 42.4 ഡിഗ്രി സെൽഷ്യസും പാലക്കാട് മലമ്പുഴ ഡാമിൽ 43.3 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്. പാലക്കാട് മിക്ക സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില രേഖപ്പെടുത്തി. 14 ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളിലാണ് നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാന കാലയളവിലെ ജലനിരപ്പിനേക്കാള്‍ കുറവാണ് ഇത്തവണ അണക്കെട്ടുകളിലെ വെള്ളംഇതേ അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍ പുറത്ത് നിന്ന് കൂടിയ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതായി വരും. ഇതിന് പുറമേ പീക്ക് അവറിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ വൈദ്യുതി നിയന്ത്രണം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായും വരുമെന്നും ആശങ്കയുണ്ട്.

